Saturday, October 23, 2021
HomeGulfജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൂട്ടിലങ്ങാടി പെരിന്താറ്റിരി പോത്തുകുണ്ട് സ്വദേശി പടിഞ്ഞാറേതില്‍ സഫറുല്ല (ബാപ്പുട്ടി- 57)യാണ് മരിച്ചത്.

14 വര്‍ഷമായി സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ പ്രോജക്റ്റ് എന്‍ജിനീയറായി ജോലി ചെയ്യുന്ന ഇദ്ദേഹം 33 വര്‍ഷമായി ജിദ്ദയിലുണ്ട്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജിദ്ദ ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. എട്ട് മാസം മുമ്പാണ് അവസാനം നാട്ടില്‍ വന്നത്.

പരേതനായ അലവിക്കുട്ടി മാസ്റ്ററുടെയും, കുഞ്ഞീരുമ്മയുടെയും മകനാണ്. ഭാര്യ: ഹബീബ. മക്കള്‍: ഫാസില്‍, ഹിബ. മരുമകന്‍: ശമീം.

Most Popular