Wednesday, September 28, 2022
HomeGulfഖത്തറില്‍ ജനുവരി മുതല്‍ ഉപേക്ഷിക്കപ്പെട്ട 7000 വാഹനങ്ങള്‍ നീക്കം ചെയ്തതായി അധികൃതർ

ഖത്തറില്‍ ജനുവരി മുതല്‍ ഉപേക്ഷിക്കപ്പെട്ട 7000 വാഹനങ്ങള്‍ നീക്കം ചെയ്തതായി അധികൃതർ

ദോഹ: ഖത്തറില്‍ ജനുവരി മുതല്‍ ഉപേക്ഷിക്കപ്പെട്ട 7000 വാഹനങ്ങള്‍ നീക്കം ചെയ്തതായി അധികൃതർ. വരും മാസങ്ങളില്‍ 3000 വാഹനങ്ങള്‍ കൂടി നീക്കം ചെയ്യാനുണ്ടെന്നും ദോഹ മുനിസിപ്പാലിറ്റിയിലെ ജനറല്‍ മോണിറ്ററിംഗ് വിഭാഗം മേധാവി ഹമദ് സുല്‍ത്താന്‍ അല്‍ ഷഹ്വാനി വ്യക്തമാക്കി.

ഫിഫ ലോകകപ്പ് മുന്നോടിയായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി രാജ്യത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്ന സമിതിയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular