ദോഹ: പഠനപ്രക്രിയയില്‍ കുട്ടികളുടെ വൈകാരിക തലത്തിന് പ്രാമുഖ്യം നല്‍കണമെന്ന് പ്രമുഖ വിദ്യാഭ്യാസ പരിശീലകനും സി. ഐ. ഇ. ആര് സെക്രട്ട്റിയുമായ അബ്ദുല്‍ വഹാബ് നന്മണ്ട പ്രസ്താവിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വിഭാഗം അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ടീച്ചേഴ്സ് ട്യൂണ്‍ ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വ്യക്തി എന്ന നിലയിലും സമൂഹത്തിലെ അംഗമെന്ന നിലയിലും ഓരോ കുട്ടികളും ആദരവ് അര്‍ഹിക്കുന്നുണ്ട്. വൈകാരിക തലത്തില്‍ മുറിവേറ്റാല്‍ പഠനപ്രക്രിയയില്‍ തടസ്സം നേരിടും. വഹാബ് നന്മണ്ട പറഞ്ഞു.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മദ്രസകളിലെ അധ്യാപകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ. എന്‍ സുലൈമാന്‍ മദനി, വിദ്യാഭ്യാസ വിഭാഗം ചെയര്മാന് അശ്ഹദ് ഫൈസി, കണ്‍വീനര്‍ നൗഷാദ് സി. എം എന്നിവര്‍ സംസാരിച്ചു.