Monday, May 16, 2022
HomeGulfഖത്തറിൽ ബൂസ്റ്റർ ഡോസ് വിതരണം പുരോഗമിക്കുന്നു; ഇതുവരെ വിതരണം ചെയ്തത് 6 ലക്ഷത്തിലധികം ഡോസുകള്‍

ഖത്തറിൽ ബൂസ്റ്റർ ഡോസ് വിതരണം പുരോഗമിക്കുന്നു; ഇതുവരെ വിതരണം ചെയ്തത് 6 ലക്ഷത്തിലധികം ഡോസുകള്‍

ദോഹ. ഖത്തറിൽ ബൂസ്റ്റർ ഡോസ് വിതരണം പുരോഗമിക്കുന്നു. ഇതുവരെ ആറു ലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം രണ്ടാമത്തെ ഡോസ്് വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞ 12 വയസിന് മീതെയുള്ളവരെല്ലാം എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു. രാജ്യത്ത് മൊത്തം 5589214 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. മൊത്തം ജനസംഖ്യയുടെ 86.8 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണ്.

Most Popular