Thursday, May 19, 2022
HomeGulfഅബൂദബിയില്‍ കെട്ടിട വാടക വര്‍ധിച്ചു

അബൂദബിയില്‍ കെട്ടിട വാടക വര്‍ധിച്ചു

അബൂദബി: അബൂദബി എമിറേറ്റില്‍ കെട്ടിട വാടകയിൽ വർദ്ധനവ്. താമസിക്കാനുള്ള ഫ്ലാറ്റുകള്‍ക്കും വില്ലകള്‍ക്കും ആവശ്യക്കാരേറിയതോടെയാണ് വാടകയിലും വർദ്ധനവ്. 20 മുതല്‍ 35 ശതമാനം വരെ വാടകയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. താമസക്കാര്‍ക്കുള്ള ഇടങ്ങളില്‍ ഫ്ലാറ്റുകള്‍ക്കും കടമുറികള്‍ക്കുമാണ് ഡിമാന്‍റ്. അബൂദബി കോര്‍ണിഷ് ഏരിയയിലെ ശരാശരി വാടക 7.2ശതമാനം ഉയര്‍ന്നതായിട്ടാണ് കണക്ക്. കുടുംബങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന മുസഫ മേഖലയില്‍, നിലവില്‍ താമസിക്കുന്നവര്‍ക്ക് കരാര്‍ പുതുക്കുമ്ബോള്‍ വാടക കുറച്ച്‌ നല്‍കാന്‍ ഫ്ലാറ്റ് ഉടമകള്‍ തയാറാവാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Most Popular