വെര്‍ച്വല്‍ ലൈസന്‍സ് പദ്ധതിക്ക് തുടക്കംകുറിച്ച് അബുദാബി

അബുദാബി: ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ബിസിനസ് ചെയ്യാം. ഇതിനായി അവസരമൊരുങ്ങുന്ന വെര്‍ച്വല്‍ ലൈസന്‍സ് പദ്ധതി ആരംഭിച്ചു. കാര്‍ഷികം, നിര്‍മാണം, അറ്റകുറ്റപ്പണി, കരാര്‍, പരിപാലനം, സ്ഥാപനങ്ങള്‍, ചില്ലറ വ്യാപാരം, ഗതാഗതം, സേവനം, ലീസിങ് സര്‍വീസ്, ആരോഗ്യം, വിനോദം, ഇവന്റ് ഓര്‍ഗനൈസേഷന്‍, മാനേജ്‌മെന്റ് തുടങ്ങി 13 മേഖലകളിലും മൊത്തവ്യാപാരം, ഇറക്കുമതി, കയറ്റുമതി എന്നിവയുടെ സേവന മേഖലയിലും വെര്‍ച്വല്‍ ലൈസന്‍സ് ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.