അബുദാബി: അബുദാബിയില്‍ കോവിഡിന്റെ നാലാം ഡോസ് വാക്സിന് വിതരണം ആരംഭിച്ചു. മൂന്ന് ഡോസ് സിനോഫാം, ഫൈസര്‍ വാക്സിന് എടുത്ത് ആറ് മാസം പിന്നിട്ടവര്‍ക്കാണ് നാലാം ഡോസ് നല്‍കുന്നത്. വാക്സിന് എടുത്ത തീയതി, പ്രായം, ആരോഗ്യാവസ്ഥ എന്നിവ അടിസ്ഥാനമാക്കിയാണ് നാലാം ഡോസ് എടുക്കേണ്ടത്. അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനില്‍ത്താന്‍ ഇത് ആവശ്യമാണെന്നും അധികൃതര്‍ അറിയിച്ചു . അതേസമയം, അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള പ്രായക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണ്ട എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.