Tuesday, May 17, 2022
HomeGulfകോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി അബുദാബി

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി അബുദാബി

അബുദാബി: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി അബുദാബി. വിമാനത്താവളത്തിലെ പിസിആര്‍ പരിശോധന, അബുദാബി അതിര്‍ത്തിയിലെ ഗ്രീന്‍ ലിസ്റ്റ് സംവിധാനം, നിര്‍ബന്ധിത ക്വാറന്റീന്‍ എന്നിവയാണ് നീക്കം ചെയ്തിരിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമില്ല.

അബുദാബിയിലെ പൊതു സ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ പ്രവേശിക്കുന്നതിന് അല്‍ ഹൊസ്ന്‍( Al Hons) ആപ്പില്‍ ഗ്രീന്‍ പാസ് ആക്ടിവേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനാ സൗകര്യം വിമാനത്താവളത്തില്‍ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Most Popular