Saturday, May 21, 2022
HomeGulfശനിയാഴ്ച മുതൽ ഖത്തറിൽ തണുപ്പ് കൂടും

ശനിയാഴ്ച മുതൽ ഖത്തറിൽ തണുപ്പ് കൂടും

ദോഹ: ശനിയാഴ്ച മുതൽ ഖത്തറിൽ തണുപ്പ് കൂടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും തിങ്കളാഴ്ചവരെ തണുപ്പ് കൂടിയേക്കും.അബൂ സംറയില്‍ ഇതിനകം തന്നെ തണുപ്പ് 5 ഡിഗ്രിയാണ്. വടക്കുപടിഞ്ഞാറന്‍ കാറ്റ് വീണ്ടുമെത്തുന്നതിനാലാണിത്. സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ദൃശ്യ പരത കുറയാനും സാധ്യതയുണ്ട്.

Most Popular