Thursday, December 2, 2021
HomeGulfഅബുദാബി ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പ്; വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങൾ

അബുദാബി ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പ്; വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങൾ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പിൽ വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങളാണ്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം ഒരു കോടി ദിര്‍ഹം (19.8 കോടി ഇന്ത്യന്‍ രൂപ) ആണ് . രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹവും ഒപ്പം ആറ് ക്യാഷ് പ്രൈസുകളും അടുത്ത നറുക്കെടുപ്പിലൂടെ പങ്കെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് സ്വന്തമാക്കാം. കൂടാതെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ മെര്‍സിഡീസ് ബെന്‍സ് സി200 കൂപ്പെ കാറും സമ്മാനമായി ലഭിക്കും. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ bigticket.ae എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.

രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും എന്ന പ്രത്യേകതയും ഉണ്ട്. ഈ സെപ്തംബറില്‍ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ കാര്‍ ടിക്കറ്റുകള്‍ക്കും ബൈ 2+1 പ്രൊമോഷന്‍ ലഭ്യമാണ്.

Most Popular