വാടകയ്ക്ക് താമസിക്കുന്ന പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ കര്‍ശന പരിശോധന

അബുദാബിയില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കാൻ തീരുമാനം. ജനുവരി ഒന്ന് മുതലാണ് പരിശോധന കര്‍ശനമാക്കുന്നത്. നിയമവിരുദ്ധമായി കെട്ടിടങ്ങളോ ഫ്ളാറ്റുകളോ അറ്റകുറ്റപ്പണി നടത്തി, ഇവിടങ്ങളില്‍ അനധികൃതമായി ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുകയോ കുടുംബത്തിനുള്ള ഇടങ്ങളില്‍ ബാച്ച്ലേഴ്സ് താമസിക്കുകയോ എല്ലാം ചെയ്യുന്നതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ വന്‍ പിഴയൊടുക്കേണ്ടിവരാം.

വലിയ ശമ്പളമില്ലാതെ കഴിയുന്ന സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകും ഈ തീരുമാനം.