Thursday, August 11, 2022
HomeGulfഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം; 105,300 പേര്‍ക്കെതിരെ നടപടിയെടുത്തതായി അബുദാബി പോലീസ്

ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം; 105,300 പേര്‍ക്കെതിരെ നടപടിയെടുത്തതായി അബുദാബി പോലീസ്

അബുദാബി: ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം 105,300 പേര്‍ക്കെതിരെ നടപടിയെടുത്തതായി അബുദാബി പോലീസ് അറിയിച്ചു.

ഡ്രൈവിങിനിടെ ഫോണ്‍ കയ്യില്‍ പിടിച്ച് സംസാരിക്കുക, മെസേജ് അയയ്ക്കുക, സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്യുക, ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുക, ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുക്കുക എന്നിവ ഉള്‍പ്പെടെയുള്ള നിയമലംഘനത്തിനാണ് നടപടി എടുത്തത്.

800 ദിര്‍ഹമാണ് ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ചുമത്തിയ പിഴ. ലൈസന്‍സില്‍ നാല് ബ്ലാക് മാര്‍ക്കും രേഖപ്പെടുത്തും. സീറ്റ്‌ബെല്‍റ്റ്, അമിതവേഗത എന്നിവയും സ്മാര്‍ട് പട്രോളിന്റെ പിടിയില്‍ വീഴും.

Most Popular