Thursday, December 2, 2021
HomeGulfവൈദ്യുതി വാഹനങ്ങളുടെ ചാര്‍ജിങ് നിരക്ക് ഏകീകരിക്കാന്‍ അബൂദബി

വൈദ്യുതി വാഹനങ്ങളുടെ ചാര്‍ജിങ് നിരക്ക് ഏകീകരിക്കാന്‍ അബൂദബി

അ​ബൂ​ദ​ബി: വൈദ്യുതി വാഹനങ്ങളുടെ ചാർജിങ്ങിന് പുതിയ നിയമവുമായി അബുദാബി. തിങ്കളാഴ്ചയാണ് അബൂദബി ഊര്‍ജ വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ച്‌ എമിറേറ്റിലെ ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് പുതിയ ചട്ടത്തിന് അനുമതി നല്‍കിയത്.

മീറ്റര്‍ സ്ഥാപിക്കുന്നത് വരെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ മാസം 92 ദിര്‍ഹം അധികം ഈടാക്കും. മീറ്റര്‍ സ്ഥാപിക്കാന്‍ ഡിസംബര്‍ വരെ സമയം നല്‍കും. അ​ബൂ​ദ​ബി ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ക​മ്ബ​നി​യും അ​ല്‍ ഐ​ന്‍ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ക​മ്ബ​നി​യും നി​ഷ്ക​ര്‍​ഷി​ക്കു​ന്ന ഏ​കീ​കൃ​ത നി​ര​ക്കാ​യി​രി​ക്കും ചാ​ര്‍​ജി​ങ്ങി​ന് ഈ​ടാ​ക്കു​ക. നി​ല​വി​ല്‍ പൊ​തു​യി​ട​ങ്ങ​ളി​ല്‍ 200 ചാ​ര്‍​ജി​ങ് യൂ​നി​റ്റു​ക​ളാ​ണ് ല​ഭ്യ​മാ​യ​ത്. ആ​​ഗ​സ്​​റ്റ്​ 26 മു​ത​ല്‍ സ​ബ് മീ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു വ​രെ അ​ബൂ​ദ​ബി ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ക​മ്ബ​നി, അ​ല്‍​ഐ​ന്‍ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ക​മ്ബ​നി ബി​ല്ലു​ക​ളി​ല്‍ 92 ദി​ര്‍​ഹം ഒ​രു മാ​സ​ത്തേ​ക്ക് ഈ​ടാ​ക്കും.

സ​ബ് മീ​റ്റ​ര്‍ സ്ഥാ​പി​ച്ചാ​ല്‍ ഓ​രോ കി​ലോ​വാ​ട്ട് അ​വ​റി​നും 30 ഫി​ല്‍​സ് ആ​യി​രി​ക്കും നി​ര​ക്ക്. ഇ​ല​ക്‌ട്രോ​ണി​ക് വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് www.addc.ae വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ www.aadc.ae വെ​ബ്സൈ​റ്റ്​ വ​ഴി​യോ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. ര​ജി​സ്​​ട്രേ​ഷ​ന്‍ തു​ട​ങ്ങി. സ്വ​കാ​ര്യ ചാ​ര്‍​ജി​ങ് യൂ​നി​റ്റ് ഉ​ട​മ​ക​ള്‍​ക്ക് സ​ബ് മീ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ് സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Most Popular