Friday, August 12, 2022
HomeGulfഅബുദാബി ടിക്കറ്റ് നറുക്കെടുപ്പിൽ 32 കോടിയിലേറെ സ്വന്തമാക്കി പ്രവാസി

അബുദാബി ടിക്കറ്റ് നറുക്കെടുപ്പിൽ 32 കോടിയിലേറെ സ്വന്തമാക്കി പ്രവാസി

അബുദാബി: അബുദാബി ടിക്കറ്റ് നറുക്കെടുപ്പിൽ 32 കോടിയിലേറെ സ്വന്തമാക്കി പ്രവാസി. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവീസ് സ്വദേശിയായ സഫ്വാന്‍ നിസാമെദ്ദീനാണ് ഭാഗ്യം തുണച്ചത്. അബുദാബിയിൽ താമസക്കാരനായ സഫ്വാന്‍ വാങ്ങിയ 011830 എന്ന നമ്പര്‍ ടിക്കറ്റ് ആണ് 32 കോടിയും സ്വന്തമാക്കിയത്.

രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ഗോമസ് ഫ്രാന്‍സിസ് ബോണിഫേസ് ആണ്. 58613 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള സോനു മാത്യൂ നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഇന്ത്യയില്‍ നിന്നുള്ള ജെബാരമ്യ വരതരാജ് 020021 എന്ന ടിക്കറ്റ് നമ്പരിലൂടെ മാസെറാതി ഗിബ്ലി വാഹനം കരസ്ഥമാക്കി.

Most Popular