ലോകത്തെ മികച്ച വിമാനത്താവളത്തിനുള്ള എസിഐ എസിക്യു അവാർഡ് അബുദാബി ഇന്റർനാഷണൽ എയര്പോര്ട്ടിന്

അബുദാബി∙ ലോകത്തെ മികച്ച വിമാനത്താവളത്തിനുള്ള എസിഐ എസിക്യു അവാർഡ് സ്വന്തമാക്കി അബുദാബി ഇന്റർനാഷണൽ എയർപോർട്ട്. യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിലെ മികവാണ് എയര്പോര്ട്ടിനെ അവാർഡിന് അർഹമാക്കിയത്. ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കാനുള്ള കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും തെളിവാണ് ഈ അവാർഡ് എന്ന് അബുദാബി എയർപോർട്ട്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ജമാൽ സാലിം അൽ ദാഹിരി പറഞ്ഞു.