Friday, December 9, 2022
HomeGulfശുചിത്വ, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; അബുദാബിയിൽ പ്രമുഖ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി

ശുചിത്വ, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; അബുദാബിയിൽ പ്രമുഖ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി

അബുദാബി: ശുചിത്വ, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച അബുദാബിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റായ ജാഫ്കോയുടെ ശാഖാ അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ അതോറിറ്റി അധികൃതര്‍. താല്കാലികമായാണ് അടച്ചുപൂട്ടൽ.

അബുദാബി നജ്ദ സ്ട്രീറ്റിലെ അല്‍ ദനാ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ശാഖയാണ് പൂട്ടിയതെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷമാണ് സ്ഥാപനം പൂട്ടിച്ചത്.

കീടങ്ങളുടെ ശല്യം, സ്റ്റോറിലെ വൃത്തിഹീനമായ സാഹചര്യം, സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ മാംസ്യവും മത്സ്യവും പ്രദര്‍ശനത്തിന് വെച്ചത് എന്നിവയടക്കമുള്ള നിയമലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്.

ഭക്ഷ്യ സുരക്ഷാ, ശുചിത്വ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് വരെ ഔട്ട്ലറ്റ് അടച്ചിടും.

Most Popular