ദുബായ്: അബുദാബിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് 9 ദിവസം മിഡ് ടേം അവധി. ഒക്ടോബർ 17 മുതൽ 23 വരെയായി ഏഴ് ദിവസമാണ് അവധി. മിഡ് ടേം അവധിക്കുശേഷം ഒക്ടോബർ 24ന് സ്‌കൂളുകൾ തുറക്കും. വാരാന്ത്യ അവധിയും എത്തുന്നതിനാൽ ആകെ ഒമ്പത് ദിവസം അവധി ലഭിക്കും.
അക്കാദമിക് പുരോഗതി അവലോകനം ചെയ്യാനും ഈ സമയം ഉപയോഗിക്കാൻ വിദ്യാഭ്യാസ അധികാരികൾ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു. ഓരോ വിദ്യാർഥിയുടെയും അക്കാദമിക് നിലവാരം നിർണയിക്കാനും പിന്നാക്കം പോകുന്നവരെ പിന്തുണയ്ക്കാനും അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, അധ്യയന വർഷം നേരത്തെ അവസാനിപ്പിക്കാൻ അവധികളുടെ എണ്ണം കുറയ്ക്കണമെന്നാണ് കരുതുന്നത്.