Tuesday, September 27, 2022
HomeGulfഅബുദാബിയിൽ നിർമാണത്തിലിരുന്ന മുസ്ലിം പള്ളി തകർന്ന് വീണ് നിരവധിപേർക്ക് പരിക്ക്

അബുദാബിയിൽ നിർമാണത്തിലിരുന്ന മുസ്ലിം പള്ളി തകർന്ന് വീണ് നിരവധിപേർക്ക് പരിക്ക്

അബുദാബി ∙ അബുദാബിയിൽ നിർമാണത്തിലിരിക്കുന്ന മുസ്‌ലിം പള്ളിയുടെ ഒരു ഭാഗം തകർന്നു നിരവധി പേർക്ക് പരിക്കേറ്റു. അൽ ബത്തീൻ മേഖലയിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

നിർമാണം നടന്നുകൊണ്ടിരുന്ന മുസ്‌ലിം പള്ളിയുടെ ഒരു ഭാഗമാണ് തകർന്ന് വീണത്. അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസും ഉടൻ എത്തി രക്ഷാപ്രവർത്തനം നടത്തി. പളളിയിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.

Most Popular