Wednesday, May 18, 2022
HomeGulfഅബുദാബിയില്‍ ജനുവരി 24 മുതല്‍ ക്ലാസ്‌റൂം പഠനം; 96 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനാ ഫലം നിർബന്ധം

അബുദാബിയില്‍ ജനുവരി 24 മുതല്‍ ക്ലാസ്‌റൂം പഠനം; 96 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനാ ഫലം നിർബന്ധം

അബുദാബി: അബുദാബിയിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളില്‍ ജനുവരി 24 തിങ്കളാഴ്ച്ച മുതല്‍ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും.
ക്ലാസുകള്‍ പുനരാരംഭിക്കുമ്ബോള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള പ്രതിരോധ നടപടികള്‍ തുടരും. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.വിദ്യാലയങ്ങളിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളും അധ്യയനത്തിന്റെ ആദ്യ ദിവസം 96 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. രണ്ടാഴ്ചയിലൊരിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പിസിആര്‍ പരിശോധന നടത്തേണ്ടതാണ്.

Most Popular