Thursday, December 2, 2021
HomeGulfപുതിയ യാത്ര മാർഗനിർദേശം പുറത്തിറക്കി അബൂദാബി

പുതിയ യാത്ര മാർഗനിർദേശം പുറത്തിറക്കി അബൂദാബി

അബുദാബി: അബുദാബിയിലെത്തുന്ന യാത്രക്കാർക്കായുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് എത്തുന്നവര്‍ 12 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദേശം. ഇത്തിഹാദ് എയര്‍വെയ്‌സിന്റെ പുതിയ മാര്‍ഗ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അബുദാബിയില്‍ എത്തുന്നവര്‍ 12 ദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും അംഗീകൃത റിസ്റ്റ്ബാന്‍ഡ് ധരിക്കണമെന്നും നിർദേശമുണ്ട്.

യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എയര്‍പോര്‍ട്ട് അധികൃതര്‍ റിസ്റ്റ് ബാന്‍ഡ് നല്‍കും. ക്വാറന്റൈന്‍ സമയത്തെ ആറാം ദിവസവും 11-ാം ദിവസവും പി.സി.ആര്‍ പരിശോധന എടുക്കണം. ട്രാവല്‍ ഏജന്റുമാര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍ അയച്ച നോട്ടീസിലും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

Most Popular