Saturday, December 3, 2022
HomeGulfകാല്‍നടക്കാര്‍ക്ക് തടസ്സമായാൽ പിഴ വീഴും; ഇരുചക്ര വാഹനങ്ങൾക്ക് മുന്നറിയിപ്പ്

കാല്‍നടക്കാര്‍ക്ക് തടസ്സമായാൽ പിഴ വീഴും; ഇരുചക്ര വാഹനങ്ങൾക്ക് മുന്നറിയിപ്പ്

അബുദാബി: കാല്‍നടക്കാര്‍ക്കു ഇരുചക്ര വാഹനങ്ങളും ഇലക്‌ട്രിക് സ്‌കൂട്ടറുകളും ബുദ്ധിമുട്ടുണ്ടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി. വ്യക്തികള്‍ ഉപയോഗിക്കുന്ന ഏതുതരം ഇരുചക്രവാഹനങ്ങളും ഗതാഗത നിയമം നിയമം ലംഘിച്ചാല്‍ 200 മുതല്‍ 500 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇവ പാര്‍പ്പിട മേഖലകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പോലീസിനു പരാതി ലഭിച്ച സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്

എതിര്‍ ദിശയില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കരുത്, വ്യായാമത്തിനും കാല്‍നടയാത്രയ്ക്കുള്ള പ്രത്യേക ഇടങ്ങളില്‍ ഇ സ്‌കൂട്ടറുകളും സൈക്കിളും ഇറക്കരുത്, ബാലന്‍സുണ്ടെങ്കില്‍ മാത്രമേ ഇരുചക്ര വാഹനം റോഡിലിറക്കാവൂ, ജനത്തിരക്കുള്ള മേഖലകളില്‍ വേഗം കുറച്ചും അനുവദിച്ച ലെയ്‌നുകളിലൂടെയും മാത്രം ഓടിക്കുക തുടങ്ങിയവയാണ് പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍.

ഇ സ്‌കൂട്ടറുകള്‍ക്ക് മണിക്കൂറില്‍ 20 കിലോ മീറ്റര്‍ മാത്രമാണ് അനുവദനീയ വേഗം.ബാലന്‍സ് തെറ്റും എന്നതിനാല്‍ അമിതഭാരം കയറ്റരുത്. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്ബോള്‍ മൊബൈല്‍, ഹെഡ് ഫോണ്‍ എന്നിവ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

Most Popular