അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി. എന്നാൽ ഇത്തവണയും ഇന്ത്യ പട്ടികയിലില്ല. ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലദേശ് എന്നീ രാജ്യങ്ങളെ ഒഴിവാക്കിയുള്ളതാണ് പട്ടിക. ഗ്രീൻ രാജ്യങ്ങളില്‍ നിന്നു അബുദാബിയിലേക്കു വരുന്നവര്‍ക്ക് ക്വാറന്റൈന് വേണ്ട എന്നാണ് നിർദേശം. എന്നാൽ മറ്റു രാജ്യക്കാര്‍ക്ക് 10 ദിവസമാണു ക്വാറന്റൈന്. യാത്രയ്ക്ക് 48 മണിക്കൂറിനകം എടുത്ത പി.സി.ആര് നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. വാക്സിന് എടുത്ത ഗ്രീന്‍ രാജ്യക്കാര്‍ അബുദാബി വിമാനത്താവളത്തിലും 6-ാം ദിവസവും എടുക്കാത്തവര്‍ക്ക് വിമാനത്താവളത്തിലേതിനു പുറമെ ഒന്‍പതാം ദിവസവും പി.സി.ആര് ടെസ്റ്റ് എടുക്കണം. ക്വാറന്റൈന് വേണ്ട.
മറ്റു രാജ്യക്കാര്‍ അബുദാബിയില്‍ എത്തി 4, 8 ദിവസങ്ങളില്‍ പിസിആര്‍ എടുക്കണം. യാത്രക്കാര്‍ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ ഐസിഎ യുഎഇ സ്മാര്‍ട് ആപ് ഡൗണ്‍ലോഡ് ചെയ്യുകയോ യാത്രാ തീയതിക്ക് 48 മണിക്കൂര്‍ മുന്‍പ് വെബ്സൈറ്റില്‍ ‘റജിസ്റ്റര്‍ അറൈവല്‍ ഫോമില്‍’ വ്യക്തിഗത വിവരങ്ങള്‍ നല്‍കുകയോ വേണം.
വാക്സിന് എടുത്തവരും ഇളവുള്ളവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റും ഐസിഎ സ്മാര്‍ട് ആപില്‍ അപ് ലോഡ് ചെയ്യണം. സന്ദര്‍ശകര്‍ അല്‍ഹൊസന്‍ ആപ് ഡൗണ്‍ലോഡ് ചെയ്യണം.