Wednesday, December 1, 2021
HomeGulfഅബുദാബിയിൽ നിരീക്ഷണ ക്യാമറകൾ നശിപ്പിച്ചാൽ കടുത്ത ശിക്ഷയും പിഴയുമെന്ന് മുന്നറിയിപ്പ്

അബുദാബിയിൽ നിരീക്ഷണ ക്യാമറകൾ നശിപ്പിച്ചാൽ കടുത്ത ശിക്ഷയും പിഴയുമെന്ന് മുന്നറിയിപ്പ്

അബുദാബി: അബുദാബിയിൽ നിരീക്ഷണ ക്യാമറകൾ നശിപ്പിച്ചാൽ കടുത്ത ശിക്ഷയും പിഴയുമെന്ന് മുന്നറിയിപ്പ്. നിരീക്ഷണ ക്യാമറകൾ നീക്കം ചെയ്യുന്നതും സൈൻ ബോർഡുകൾ നശിപ്പിക്കുന്നതും കുറ്റകരമാണെന്നും ഇത്തരത്തിലുള്ള കുറ്റകൃത്യത്തിന് തടവുശിക്ഷയും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. അപകടങ്ങള്‍ തടയാനുള്ള യന്ത്രണങ്ങള്‍, ഉപകരണങ്ങള്‍, സൈന്‍ ബോര്‍ഡുകള്‍, നിരീക്ഷണ ക്യാമറകള്‍ എന്നിവ പ്രവര്‍ത്തനക്ഷമം അല്ലാതാക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇവ ഉപയോഗശൂന്യമാക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാവും ശിക്ഷയെന്ന് ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 294 വിശദീകരിച്ചുകൊണ്ട് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

 

Most Popular