ദോഹ: ലോകകപ്പിനായി ഖത്തറിലേക്ക് കരമാര്‍ഗം അബുസമ്ര വഴിയെത്തുന്ന യാത്രക്കാർക്കുള്ള നിർദേശങ്ങൾ അധികൃതർ വ്യക്തമാക്കി. അബു സമ്ര അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ആരാധകരെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കിയിട്ടുണ്ട്.
അബു സംര അതിർത്തി ചെക്ക്പോസ്റ്റിൽ പൊതുജനങ്ങളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മന്ത്രാലയം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ ഇവയാണ്:
ഖത്തറിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ ഹയ്യ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത പാസ്പോർട്ട് ഉപയോഗിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഖത്തര്‍ ഐഡി കാര്‍ഡ് കൈവശമുള്ള പൗരന്മാര്, താമസക്കാര്‍, ജിസിസി പൗരന്മാര് (ഖത്തരി നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍) എന്നിവര്‍ക്ക് സാധാരണ നിലയിലുള്ള നടപടിക്രമങ്ങള്‍ തന്നെ മതിയാവും. ഖത്തര്‍ നമ്പര്‍ പ്ലേറ്റിലുള്ള വാഹനങ്ങളിലെ യാത്രക്കാര്‍ ഖത്തര്‍ ഐഡി ഉള്ളവരാണെങ്കില്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് ഹയ്യ കാര്‍ഡ് നിര്‍ബന്ധമല്ല. അതേസമയം,പ്രത്യേക എന്‍ട്രി പെര്‍മിറ്റില്‍ മറ്റ് നമ്പര്‍ പ്ലേറ്റുകളുള്ള സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ ഹയ്യ പ്ലാറ്റ്ഫോമിലൂടെ വാഹനത്തിനുള്ള പ്രവേശന പെര്‍മിറ്റ് നേടേണ്ടതുണ്ട്.
24 മണിക്കൂറിനിടെ ഒന്നോ അതിലധികമോ മത്സരങ്ങളില്‍ പങ്കെടുത്ത് തിരിച്ചുപോകാനായി അബു സമ്ര വഴി വരുന്നവര്‍ക്ക് മുന്‍കൂര്‍ ഹോട്ടല്‍ റിസര്‍വേഷന്‍ ഇല്ലാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാനും പുറത്തുപോകാനും കഴിയും.