Thursday, December 2, 2021
HomeGulfപൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം; മാസത്തിൽ ഒരിക്കൽ പി സി ആർ പരിശോധന വേണം

പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം; മാസത്തിൽ ഒരിക്കൽ പി സി ആർ പരിശോധന വേണം

അബുദാബി: പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനായുള്ള ഗ്രീൻപാസ്സ്‌ നിലനിർത്താൻ മാസത്തിൽ ഒരിക്കൽ പി സി ആർ പരിശോധന നടത്തണമെന്ന് അബുദാബി ആരോഗ്യവിഭാഗം. ഗ്രീന്‍ പാസ് പരിശോധിച്ചാണ് അബുദാബിയിലെ ഷോപ്പിങ് മാളുകളില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. റസ്റ്റോറന്റ്, കോഫി ഷോപ്പ്, ജിം, മറ്റു വിനോദ, കായിക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഗ്രീന്‍ പാസ് വേണം. കൂടാതെ റിസോര്‍ട്ട്, മ്യൂസിയം, സാംസ്‌കാരിക കേന്ദ്രങ്ങള്‍, തീം പാര്‍ക്ക്, സ്വകാര്യ, പൊതു സ്‌കൂളുകള്‍, നഴ്‌സറികള്‍ എന്നിവിടങ്ങളിലും ഗ്രീന്‍ പാസ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുണ്ട്. അതേസമയം 16 വയസ്സിനു താഴെയുള്ളവര്‍ക്ക് ടെസ്റ്റ് എടുക്കാതെ തന്നെ ഗ്രീന്‍ പാസ് നിലനിര്‍ത്താം. രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിനകം ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. ആറ് മാസം പിന്നിട്ടിട്ടും വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് നല്‍കിയ ഒരു മാസത്തെ ഇളവുകാലം സെപ്റ്റംബര്‍ 20-ന് അവസാനിച്ചു.

 

Most Popular