Wednesday, July 6, 2022
HomeGulfഖത്തറിൽ ഡെലിവറി റൈഡേഴ്സിനിടയിൽ അപകടം വർധിക്കുന്നു

ഖത്തറിൽ ഡെലിവറി റൈഡേഴ്സിനിടയിൽ അപകടം വർധിക്കുന്നു

ദോഹ: ഖത്തറിൽ ഡെലിവറി റൈഡേഴ്സിനിടയിൽ അപകടം വർധിക്കുന്നു. കൊറോണ വ്യാപന സമയത്ത് ഹോം ഡെലിവറി വർദ്ധിച്ചതായും ഇത് മിക്കവാറും എല്ലാ ദിവസവും അപകടങ്ങൾക്ക് കാരണമാകുന്നതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് റാദി അൽ-ഹജ്‌രി പറഞ്ഞു.

ഡെലിവറി ലൊക്കേഷൻ കണ്ടെത്താൻ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിനാൽ വാഹനമോടിക്കുമ്പോൾ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ അപകടങ്ങളുടെ പ്രധാന കാരണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഇൻജുറി പ്രിവൻഷൻ പ്രോഗ്രാമിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഡോ ഐഷ ഉബൈദ് പറഞ്ഞു.

Most Popular