ദോഹ: ലോകകപ്പ് കാണാന്‍ ഖത്തറിലെത്തുന്നവര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ സജ്ജമെന്ന് സുപ്രീംകമ്മിറ്റി. 130,000 മുറികള്‍ സജ്ജമാണെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു. 80 ഡോളര്‍ നിരക്കിലായിരിക്കും മുറികള്‍ ലഭ്യമാവുക. ഹോട്ടലുകള്‍, ആഡംബര കപ്പലുകള്‍, വില്ലകള്‍, അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവിടങ്ങളിലായി മുറികള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
ആരാധകര്‍ക്ക് നിരവധി ഓപ്ഷനുകള്‍ ഉണ്ടാകുമെന്ന് ഖത്തര്‍ 2022 സി.ഇ.ഒ നാസര്‍ അല്‍ ഖാതര്‍ വ്യക്തമാക്കി. ആരാധകര്‍ക്ക് ഇപ്പോള്‍ തന്നെ ഒഫീഷ്യല്‍ പ്ലാറ്റ്ഫോം വഴി താമസ സൗകര്യം ബുക്ക് ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്. 10 ലക്ഷം ആരാധകര്‍ ലോകകപ്പ് വേളയില്‍ ഖത്തറിലെത്തുമെന്നാണ് കണക്കുകൂട്ടലുകള്‍.