ദോഹ: ഖത്തറിൽ സ്വദേശിവത്കരണം ഏർപ്പെടുത്തിയ തസ്തികകളിൽ പ്രവാസികളെ നിയമിച്ച കമ്പനികൾക്കെതിരെ നടപടി. ഇന്‍ഷുറന്‍സ് മേഖലയിലും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയിലുമുള്ള രണ്ട് കമ്പനികൾക്കെതിരെയാണ് നടപടി.
സ്വദേശിവല്‍ക്കരണത്തിന്റെ കീഴില്‍ വരുന്ന മേഖലകളില്‍ ഖത്തറികളല്ലാത്ത ആളുകള്‍ക്ക് അഡ്മിനിസ്ട്രേഷന്റെ അംഗീകാരത്തിനും ലൈസന്‍സ് നേടിയതിനു ശേഷവും അല്ലാതെ ജോലി ചെയ്യാന്‍ പാടില്ലെന്ന തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 23-ലെ വ്യവസ്ഥകളാണ് കമ്പനി ലംഘിച്ചിരിക്കുന്നത്. കമ്പനികളിൽ പരിശോധന കാമ്പയിനുകൾ നടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.