Wednesday, May 25, 2022
HomeGulfആർ.ടി.പി.സി.ആർ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ്‌ ഉൾപ്പെടുത്തുവാൻ നടപടി സ്വീകരിക്കണം: സുപ്രിയ സുലെ എം.പി

ആർ.ടി.പി.സി.ആർ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ്‌ ഉൾപ്പെടുത്തുവാൻ നടപടി സ്വീകരിക്കണം: സുപ്രിയ സുലെ എം.പി

രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിൻെറ പുതുക്കിയ യാത്രാ നയത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽകുവൈറ്റ്‌ ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾവിദേശ കാര്യ വകുപ്പു മന്ത്രി ഡോ:ജയശങ്കരിനോടാവശ്യപ്പെട്ട് എൻ സി പി ലോക സഭ കക്ഷി നേതാവ് സുപ്രിയ സുലെ എം.പി.

ഈ വിഷയമുന്നയിച്ച് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് കേന്ദ്ര സർക്കാരിന് നേരത്തെ നിവേദനം നൽകിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് കോ വിഡ് വാക്സിനേഷനും, ബൂസ്റ്റർ ഡോസു ഉൾപ്പടെ സ്വീകരിച്ച് എല്ലാ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് സമയ നഷ്ടവും, സാമ്പത്തിക ചിലവും ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുവാൻ അടിയന്തിരമായി സാഹചര്യമൊരുക്കണമെന്ന് ഓവർസീസ് എൻ സി പി കേന്ദ്ര സർക്കാരിന് അഭ്യർത്ഥിച്ചിരുന്നു. ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികളുമായിനടപടികൾ സ്വീകരിച്ചു വരുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി സുപ്രിയ സുലെ എം പി യെ അറിയിച്ചു. ഈ വിഷയത്തിലെ പ്രത്യേക ഇടപെടലിന് സുപ്രിയ സുലെ എം പി ക്ക് ഓവർസീസ് എൻ സി പി നന്ദി അറിയിച്ചു.

Most Popular