ദുബായ്: നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം നടന്നത്.
വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനാണ് താരത്തെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത്.
ഭാരത സര്‍ക്കസ് എന്ന പുതിയ ചിത്രത്തിന്റെ പരസ്യ പ്രചരണത്തിന്റെ ഭാഗമായാണ് ഷൈന്‍ ദുബായിലെത്തിയത്. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് താരം കോക്ക്പിറ്റില്‍ കയറിയത്.
എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണ് ഷൈന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിശ്ചയിച്ചിരുന്നത്. ഷൈന്‍ ഒഴികെയുള്ള മറ്റ് അണിയറ പ്രവര്‍ത്തകര്‍ നാട്ടിലേക്ക് തിരിച്ചു. വിമാനത്തിനകത്ത് ഓടി നടന്ന നടന്‍ പിന്നീട് പിന്നിലെ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളില്‍ കയറി കിടക്കുകയും തുടര്‍ന്ന് കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം.