Tuesday, July 5, 2022
HomeGulfഅഡ്മിനിസ്ട്രേറ്റർ ഹമീദ് കുനിയിലിന് സ്വീകരണം നൽകി

അഡ്മിനിസ്ട്രേറ്റർ ഹമീദ് കുനിയിലിന് സ്വീകരണം നൽകി

ദോഹ: ഹ്രസ്വ സന്ദർശനത്തിനായി ദോഹയിൽ എത്തിയ ഹോം ഫോർ വിഷ്വലി ചലഞ്ചിഡ്‌ അഡ്മിനിസ്ട്രേറ്റർ ഹമീദ് കുനിയിലിന് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സ്വീകരണം നൽകി. മദീന ഖലീഫയിലെ ഇസ്‌ലാഹി ആസ്ഥാനത്ത് നൽകിയ സ്വീകരണത്തിൽ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി അധ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ലയിലെ കീഴുപറമ്പിലുള്ള “കാഴ്ച്ചയില്ലാത്തവർക്കായുള്ള അഗതി മന്ദിരം” (Home for Visually Challenged) എന്ന ഈ സ്ഥാപനം നടത്തുന്നത് കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് എന്ന സംഘടനയാണ്

കാഴ്ചയില്ലാത്ത, അഗതികളായ, അനാഥരായ സഹോദരന്മാർക്ക് ഭക്ഷണം, വസ്ത്രം, പാർപ്പിടം, ചികിത്സ എന്നിവ നൽകുന്നതോടൊപ്പം ബന്ധുക്കളിൽ നിന്നും സ്വന്തക്കാരിൽ നിന്നും അവർക്കു കിട്ടാതെ പോയ സ്നേഹം തിരിച്ചു നൽകി ആത്മവിശ്വാസത്തോടെ ജീവിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഹമീദ് കുനിയിൽ വിശദീകരിച്ചു. കേരളത്തിന്റെ പതിമൂന്ന് ജില്ലകളിൽ നിന്നുമായി 13 പുരുഷൻമാരും 21 സ്ത്രീകളുമായി 34 ആളുകൾ ഇവിടെ അന്തേവാസികളായുണ്ട്.

2021ൽ കേരളത്തിലെ NGO കൾ നടത്തുന്ന ഭിന്നശേഷി സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാറിന്റെ അവാർഡ് കരസ്ഥമാക്കിയ ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്നോ മറ്റു ഏജൻസികളിൽ നിന്നോ സാമ്പത്തിക സഹായം ലഭിക്കുന്നില്ല എന്നും ഹമീദ് കുനിയിൽ വ്യക്തമാക്കി.

ഭാരവാഹികളായ റഷീദ് അലി, ഷമീം കൊയിലാണ്ടി, ഡോ. അബ്ദുൽ അസീസ്, മുജീബ് മദനി തുടങ്ങിയവർ സംബന്ധിച്ചു.

Most Popular