അബുദാബി: ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ കിണറിനുള്ള ലോക റെക്കോര്‍ഡ് സ്വന്തമാക്കി അബുദാബി. അബുദാബിയിലെ അഡ്നോക് ഓയിൽ കമ്പനി. ‘അപ്പര്‍ സഖൂം’ എണ്ണപ്പാടത്താണ് അഡ്നോക് ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ, വാതക കിണര്‍ കുഴിച്ചത്.
15,240 മീറ്റര്‍ നീളമാണ് കിണറിനുള്ളത്. ഈ ഇനത്തില്‍ 2017ല്‍ റഷ്യ സ്ഥാപിച്ച 15,000 മീറ്റര്‍ നീളമുള്ള എണ്ണ, വാതക കിണറിന്റെ റെക്കോര്‍ഡാണ് യുഎഇ മറികടന്നത്. പ്രതിദിനം 15,000 ബാരല്‍ എണ്ണ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതായി അഡ്നോക് അറിയിച്ചു.