Thursday, December 2, 2021
HomeGulfഅബുദാബിയിൽ എയർ ആംബുലൻസ് തകർന്നുവീണു; പൈലറ്റും ഡോക്ടറുമടക്കം 4 മരണം

അബുദാബിയിൽ എയർ ആംബുലൻസ് തകർന്നുവീണു; പൈലറ്റും ഡോക്ടറുമടക്കം 4 മരണം

അബുദാബി; അബുദാബിയിൽ എയർ ആബുലൻസ് തകർന്ന് വീണ് 4 പേർ മരിച്ചു. പൈലറ്റും ഡോക്ടറും നഴ്‌സുമടക്കമുള്ള സംഘമാണ് മരണപ്പെട്ടത്. യു എഇ സ്വദേശിയും പൈലറ്റുമായ ഖാമിദ് സയ്യിദ്, നാസർ മുഹമ്മദ് അൽ റാഷിദി, ഡോക്ടർ ഷാഹിദ് ഗുലാം നഴ്‌സായ ജോയൽ സക്കാര മിൻഡ്രോ എന്നിവരാണ് മരണപ്പെട്ടതെന്നാണ് ദുബായ് പോലീസ് വ്യക്തമാക്കിയത്. ജോലിക്കിടെയാണ് അപകടമെന്നാണ് സൂചന. എന്നാൽ എങ്ങനെ അപകടം ഉണ്ടായി എന്നോ എപ്പോൾ സംഭവിച്ചു എന്നതിനെക്കുറിച്ചോ പോലീസ് വ്യക്തമാക്കിയിട്ടില്ല.

 

Most Popular