എയർ ഇന്ത്യ എക്സ്പ്രസ്സ് ദുബൈയിൽ നിന്ന് പുതിയ സർവീസുകൾ ആരംഭിക്കുന്നു; കണ്ണൂരിലേക്കും സർവീസ്

air india express dammam kochi

ദുബായ്/ഷാർജ∙ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ഷാർജയിൽനിന്ന് വിജയവാഡയിലേക്കും പുതിയ സർവീസ് ആരഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്സ്. നവംബർ ഒന്നിന് സർവീസ് ആരഭിച്ചേക്കും. ആഴ്ചയിൽ 4 സർവീസ് ആണ് ഉദ്ദേശിക്കുന്നത്. ടിക്കറ്റ് നിരക്ക് 300 ദിർഹം. ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരിലേക്കു 5 കിലോ അധിക ബാഗേജും അനുവദിക്കും.

കണ്ണൂരിലേക്ക്

ആഴ്ചയിൽ 4

ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ദുബായിൽനിന്ന് വൈകിട്ട് 6.40ന് പുറപ്പെട്ട് രാത്രി 11.40ന് കണ്ണൂരിലെത്തും.

തിരിച്ച് ദുബായ്ക്ക്

തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കണ്ണൂരിൽനിന്ന് പുലർച്ചെ 12.50ന് പുറപ്പെട്ട് 3.15ന് ദുബായിൽ എത്തും.

ഷാർജ–വിജയവാഡ

ഷാർജ– വിജയവാഡ നേരിട്ടുള്ള സർവീസ് ഈ മാസം 31ന് തുടങ്ങും. തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 11ന് ഷാർജയിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 4.25ന് വിജയവാഡയിൽ എത്തും. തിരിച്ച് 2.35ന് പുറപ്പെട്ട് രാത്രി 9.30ന് ഷാർജയിൽ എത്തും. ടിക്കറ്റ് നിരക്ക് 399 ദിർഹം.