കുവൈത്ത് സിറ്റി: കുവൈത്തിൽ മോശം കാലാവസ്ഥയെത്തുടർന്ന് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസ്സപെട്ടു. മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
കുവൈത്തില്‍ തിങ്കളാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുകയായിരുന്നു. ഇത് പൈലറ്റുമാരുടെ കാഴ്ചയെ തടസപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. കാലാവസ്ഥ സാധാരണ നിലയിലാവുകയും വൈമാനികരുടെ കാഴ്ച തടസപ്പെടുന്ന സാഹചര്യം മാറുകയും ചെയ്യുന്നതോടെ വിമാന സര്‍വീസുകളുടെ കാര്യം പുനഃപരിശോധിക്കും.