Sunday, May 22, 2022
HomeGulfറമദാനോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി എയർലൈനുകൾ

റമദാനോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി എയർലൈനുകൾ

റമദാൻ മാസത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി എയർലൈനുകൾ . ഖത്തര്‍ എയര്‍വേയ്സാണ് യാത്രക്കാര്‍ക്കായി പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വരെ കിഴിവ് ലഭിക്കും കൂടാതെ ഫസ്റ്റ്, ബിസിനസ് ക്ലാസുകളില്‍ ഇരട്ട ക്യു പോയിന്റുകള്‍ നേടാനും കഴിയുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

qatarairways.com/ramadan വഴിയോ ഖത്തര്‍ എയര്‍വേയ്സ് സെയില്‍സ് ഓഫീസുകള്‍ വഴിയോ ട്രാവല്‍ ഏജന്റുമാരില്‍(travel agent) നിന്നോ 2022 ഏപ്രില്‍ 5-നകം ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭ്യമാകും. സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് ഇളവുകള്‍ ലഭിക്കുക.

Most Popular