അജ്മാനിലെ അപ്പാർട്മെന്റിൽ തീപിടുത്തം; 2 പേർക്ക് പരിക്ക്

അജ്‍മാന്‍: യുഎഇ അജ്മാനിലെ അപ്പാർട്മെന്റിലുണ്ടായ തീപിടുത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി. തീ ആളിപടർന്നതിനെത്തുടർന്നുണ്ടായ പുക ശ്വസിച്ച് ഒമ്പതോളം ആളുകളാണ് ചികിത്സ തേടിയത്. മലയാളികളടക്കം താമസിക്കുന്ന അല്‍ റാഷിദിയ ഏരിയയിലെ 25 നില കെട്ടിടമായ പേൾ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകളില്‍ തീ പടര്‍ന്നുപിടിച്ചതായി റിപ്പോർട്ടുകളുണ്ട് . നിലവിൽ ഫലത്തിലെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്ക് തീപിടുത്തത്തില്‍ പരിക്കേറ്റിട്ടുണ്ട്. പുക കാരണം ശ്വാസതടസം അനുഭവപ്പെട്ട ഒന്‍പത് പേര്‍ക്ക് സ്ഥലത്തുവെച്ചുതന്നെ ആംബുലന്‍സ് സംഘങ്ങള്‍ ചികിത്സ ലഭ്യമാക്കി. പരിക്കേറ്റവരെ ശൈഖ് ഖലീഫ ആശുപത്രിയിലേക്കാണ് മാറ്റിയത്. നിലവില്‍ കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിച്ച ഭാഗങ്ങള്‍ വെള്ളം ചീറ്റി തണുപ്പിക്കുന്ന പ്രവൃത്തികളാണ് നടന്നുവരുന്നത്.