അജ്മാന്: എ.ടി.എമ്മില്‍ നിന്നും കണ്ടെടുത്ത പണം പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യന്‍ പ്രവാസിക്ക് ആദരവുമായി അജ്മാൻ പോലീസ്. തമിഴ്നാട് സ്വദേശി പാണ്ഡ്യനെയാണ് അജ്മാൻ പോലീസ് പാരിതോഷികം നല്കി ആദരിച്ചത്. പണം പിൻവലിക്കാനായി എ ടി എമ്മിൽ എത്തിയ പാണ്ട്യൻ നേരത്തെ ഇടപാട് നടത്തിയ ആളുടെ പണം മെഷീനിൽ കണ്ടതോടെ ഉടൻ പോലീസിൽ അറിയിക്കുകയായിരുന്നു. പാണ്ഡ്യന്റെ പേരും വിലാസവും വാങ്ങിയ പൊലീസ് പിന്നീട് ആസ്ഥാനത്തേക്കു വിളിപ്പിച്ച് ആദരിക്കുകയായിരുന്നു. അജ്മാന് പൊലീസ് ഉപമേധാവി ലഫ്. കേണല്‍ അബ്ദുല്ല ഖല്ഫാന് അല്‍ നുഐമി പ്രശംസാപത്രവും പാരിതോഷികവും കൈമാറി പാണ്ട്യനെ അഭിനന്ദിച്ചു.