അബുദാബി: അല്‍ ഹോസ്ന്‍ ഗ്രീന്‍ പാസിന്റെ കാലാവധി നീട്ടി അബുദാബി. വാക്സിൻ പൂർണമായും എടുത്തവർക്ക് ഗ്രീന്‍ പാസിന്റെ കാലാവധി 14ല്‍ നിന്ന് 30 ദിവസമാക്കിയാണ് മാറ്റിയിരിക്കുന്നത്. എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇവന്റുകളും നൂറു ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്.