Friday, December 2, 2022
HomeGulfലോകകപ്പ് ഉദ്ഘാടന ചടങ്ങും മത്സരവും സംപ്രേക്ഷണം ചെയ്യാൻ അൽ കാസ് ടിവി

ലോകകപ്പ് ഉദ്ഘാടന ചടങ്ങും മത്സരവും സംപ്രേക്ഷണം ചെയ്യാൻ അൽ കാസ് ടിവി

ദോഹ: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങും ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ മത്സരവും ഫ്രീ ടു എയർ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുമെന്ന് ഖത്തരി ചാനലായ അൽ കാസ് ടിവി അറിയിച്ചു.

ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന ചടങ്ങും ഉദ്ഘാടന മത്സരവും അൽ കാസ് ഒന്നിൽ സംപ്രേഷണം ചെയ്യുമെന്ന്
അൽ കാസ് ടിവി അവതാരകൻ ഖാലിദ് അൽ ജാസിം മജ്‌ലിസ് പ്രോഗ്രാമിനിടെ അറിയിച്ചു.

ഇതിന് മുമ്പ്, ഫിഫ ലോകകപ്പ് ഖത്തറിന്റെ 22 മത്സരങ്ങൾ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഫ്രീ-ടു-എയർ ബീൻ സ്‌പോർട്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യാനുള്ള പദ്ധതി ബീഐഎൻ മീഡിയ ഗ്രൂപ്പും പ്രഖ്യാപിച്ചിരുന്നു.

Most Popular