Wednesday, January 26, 2022
HomeGulfഅൽ മനാർ മദ്രസ പ്രവേശനോത്സവം; കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും

അൽ മനാർ മദ്രസ പ്രവേശനോത്സവം; കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെൻററിന് കീഴിൽ സലത്വ ജദീദിൽ പ്രവർത്തിക്കുന്ന അൽമനാർ മദ്രസയുടെ 2021-22 വർഷത്തെ പ്രവേശനോത്സവം സെപ്തംബർ പത്ത് വെള്ളി വൈകുന്നേരം മൂന്നരക്ക് ആരംഭിക്കും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് മദനി ഉദ്ഘാടനം നിർവഹിക്കും. വിസ്ഡം അക്കാഡമിക്ക് വിംഗ് മെമ്പർ അംജദ് മദനി , മദ്റസ പ്രിൻസിപ്പൽ മുജീബ് റഹ്മാൻ മിശ്കാത്തി തുടങ്ങിയവർ സംബന്ധിക്കും. മദ്റസ വിദ്യാർത്ഥികളുടെ കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള സൂം ഐ.ഡി:85606 175639 പാസ് വേർഡ്: 359961

ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 5555 9756 / 3310 596

Most Popular