അൽ-മനാർ മദ്റസ പുതിയ കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു

ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മനാർ മദ്രസ പുതുതായി ആരംഭിച്ച അബൂഹമൂർ എം.ഇ.എസ് ക്യാംപസിൽ പ്രവർത്തനം ആരംഭിച്ചു. സ്മാർട് സൗകര്യങ്ങളോട് കൂടിയ വിശാലമായ കാമ്പസിൻറെ ഉദ്‌ഘാടനം എം.ഇ.എസ് ആക്ടിങ് പ്രസിഡന്റ് എ.പി. ഖലീൽ സാഹിബ് നിർവ്വഹിച്ചു.

“വിദ്യാഭ്യാസം- മാറേണ്ട കാഴ്ച്ചപ്പാടുകൾ” എന്ന വിഷയത്തിൽ പി.ടി ഫിറോസ്, “മദ്രസ വിദ്യാഭ്യാസം – വെല്ലുവിളികൾ, പരിഹാരങ്ങൾ” എന്ന വിഷയത്തിൽ , മുജീബ് റഹ്മാൻ മിശ്കാതി എന്നിവർ പ്രഭാഷണം നടത്തി. എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് ഹനീഫ് , സ്കൂൾ ഹെഡ് ഓഫ് അഡ്മിൻ മുഹമ്മദ് റാശിദ് ഹംസ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു . കെ ടി ഫൈസൽ സലഫി, അബ്ദുൽ ഹക്കീം പിലാത്തറ , ഷബീർ അലി അത്തോളി എന്നിവർ സംസാരിച്ചു.

മദ്രസയുടെ 2022-2023 അദ്ധ്യയന വർഷത്തേക്കുള്ള 1 മുതൽ 8 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ ഉദ്ദേശിക്കുന്നവർ https://forms.gle/P9ebk9FDY5XdJ8W16 എന്ന ഗൂഗിൾ ഫോം മുഖേനയോ 55559756,70188064 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.