Tuesday, May 17, 2022
HomeGulfഅൽ തുമാമ സ്റ്റേഡിയത്തിന്റെ മിനുക്കു പണികളിൽ ഖത്തർ കലാകാരന്മാർ

അൽ തുമാമ സ്റ്റേഡിയത്തിന്റെ മിനുക്കു പണികളിൽ ഖത്തർ കലാകാരന്മാർ

ദോഹ : ഫിഫ ലോകകപ്പ് സ്റ്റേഡിയമായ അല്ല തുമാമ സ്റ്റേഡിയത്തിന്റെ അവസാന മിനുക്കു പണികളിൽ ഏർപ്പെട്ട് ഖത്തർ കലാകാരന്മാർ. ക്വാർട്ടർ ഫൈനൽ ഘട്ടം വരെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്ന സ്റ്റേഡിയത്തിൽ പ്രാദേശിക കലാപ്രതിഭകളുടെ പ്രദർശനം കൂടിയാണ് ലക്ഷ്യം വെക്കുന്നത്. പ്രധാന കവാടം, വി ഐ പി ഏരിയകൾ, അമീർ ലോഞ്ച് എന്നിവിടങ്ങളിലാണ് ഖത്തരി പാരമ്പര്യങ്ങളിൽ നിന്നും പൈതൃകങ്ങളിൽ നിന്നും പ്രചോദനം ഉൾകൊള്ളുന്ന കലാസൃഷ്ടികൾ.

അറബ് ലോകത്തെ പുരുഷന്മാരും ആൺകുട്ടികളും ധരിക്കുന്ന തൊപ്പിയായ ‘ഗഹ്ഫിയ’ യുടെ മാതൃകയിൽ അൽ തുമാമ സ്റ്റേഡിയം രൂപ കല്പന ചെയ്തത് ഖത്തരി വാസ്തുശില്പി ഇബ്രാഹിം എം ജയ്ദ ആയിരുന്നു.

നവംബർ 21 നും ഡിസംബർ 18 നും ഇടയിൽ നടക്കുന്ന ലോകകപ്പിനുള്ള എട്ട് ആതിഥേയ വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയത്തിൽ 40,000 പേർക്കാണ് കളി കാണാൻ അവസരമുണ്ടാവുക.

Most Popular