Friday, August 12, 2022
HomeGulf'സെന്‍ഡ് ആന്‍ഡ് വിന്‍' സ്വര്‍ണ്ണ സമ്മാനപദ്ധതിയുമായി അല്‍ സമാന്‍ എക്‌സ്‌ചേഞ്ച്

‘സെന്‍ഡ് ആന്‍ഡ് വിന്‍’ സ്വര്‍ണ്ണ സമ്മാനപദ്ധതിയുമായി അല്‍ സമാന്‍ എക്‌സ്‌ചേഞ്ച്

ദോഹ: ഒരു കിലോഗ്രാം സ്വര്‍ണ്ണ സമ്മാന പദ്ധതിക്ക് ശേഷം മൊബൈല്‍ ആപ്പ് ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ ഇടപാടുകാര്‍ക്കുമായി പുതിയ സമ്മാന പദ്ധതിയുമായി അല്‍ സമാന്‍ എക്‌സ്‌ചേഞ്ച്. ട്രാന്‍സ്ഫാറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജൂലൈ 16 മുതല്‍ 3 മാസ കാലയളവില്‍ അല്‍ സമാന്‍ മൊബൈല്‍ ആപ്പ് വഴിയും ഓണ്‍ലൈനായും പണമിടപാട് നടത്തുന്ന ആളുകള്‍ക്കാണ്
350 ഗ്രാം സ്വര്‍ണ്ണ ബാറുകള്‍ നേടാന്‍ അവസരം ലഭിക്കുക. ആദ്യത്തെ അഞ്ച് വിജയികള്‍ക്ക് 20 ഗ്രാം വീതം സ്വന്തമാക്കാം. തുടര്‍ന്നുള്ള 25 വിജയികള്‍ക്ക് 10 ഗ്രാം വീതം സ്വര്ണ്ണം ലഭിക്കും.

ഒക്ടോബര്‍ പതിനഞ്ച് വരെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 17 ന് ഇലക്ട്രാണിക് സംവിധാനം വഴിയാണ് നറുക്കെടുപ്പ്.

അല്‍ സമാന്‍ എക്സ്ചേഞ്ച് കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന പ്രമോഷന്‍ ലോഞ്ച് ചടങ്ങില്‍ ആദര്‍ശ് (മാനേജര്‍ – ഫോറെക്സ് ഓപ്പറേഷന്‍സ്), ജുവൈസ് (മാനേജര്‍- കസ്റ്റമര്‍ സര്‍വീസ്), സൈഫുല്‍ ഇസ്ലാം (മാനേജര്‍ – കംപ്ലയന്‍സ്), നൗഷാദ് മുര്‍ഷിദ് (ഇന്റേണല്‍ ഓഡിറ്റര്‍), സുനൈന സമദ് (എച്ച്ആര്‍ ഓഫീസര്‍) അല്‍ സമാന് എക്സ്ചേഞ്ചിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്രാന്‍സ്ഫാറ്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ സുബിന്‍ ബാബു, ഷഫീഖ്, അരുണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Most Popular