ദോഹ: അൽബിദാ പാർക്ക് ഫാൻ ഫെസ്റ്റിവലിലേക്ക് സന്ദർശകപ്രവാഹം. കഴിഞ്ഞ മാസം പകുതിയോടെ തുറന്ന പാർക്കിൽ ഇതുവരെയായി എത്തിയ സന്ദർശകരുടെ എണ്ണം 10,00,000 കവിഞ്ഞു. ദശലക്ഷം തികച്ചയാള്ക്ക് ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാനുള്ള രണ്ട് ടിക്കറ്റുകളാണ് സമ്മാനമായി ലഭിച്ചത്.
ഖത്തര്‍ പ്രവാസിയായ ഈജിപ്ഷ്യന്‍ സ്വദേശി ഹെയ്താം മൊക്തറും സുഹൃത്ത് സാറക്കുമാണ് ടിക്കറ്റ് ലഭിച്ചത്. ഫുട്ബോള്‍ ഇതിഹാസങ്ങളായ കഫുവും റൊണാള്‍ഡ് ഡെ ബോയറും ഒപ്പുവെച്ച ഔദ്യോഗിക ഫുട്ബോളുകളും ഇവര്‍ക്ക് ലഭിക്കും.
ലോകകപ്പ് കാര്‍ണിവല്‍ വേദിയായ കോര്‍ണിഷിനോട് ചേര്‍ന്നുള്ള 1,45,000 ചതുരശ്ര മീറ്ററിലുള്ള ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിദിനം 70,000 ത്തിലധികം സന്ദര്‍ശകരാണ് എത്തുന്നത്. ഹയാ കാര്‍ഡുള്ളവര്‍ക്കാണ് പ്രവേശനം.