ദോഹ: റമദാൻ മാസത്തിൽ മുഴുവൻ പള്ളികളും തുറന്നു പ്രവർത്തിക്കുമെന്ന് ഖത്തർ ഔഖാഫ് മന്ത്രാലയം അറിയിച്ചു. റമദാന്റെ ഭാഗമായി നടത്തുന്ന മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി നടത്തിയ പത്ര സമ്മേളനത്തിലാണ് മന്ത്രാലയം ഇക്കാര്യമാണ് വ്യക്തമാക്കിയത് . റമദാൻ മാസത്തിൽ മുഴുവൻ പള്ളികളും തുറന്നുപ്രവർത്തിക്കും. സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ക്കാത്ത് ഫണ്ട് ഉപയോഗിച്ച് അശരണര്‍ക്കായി നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും, സെമിനാറുകളും മതപ്രഭാഷണപരമ്പരകളും, പ്രത്യേക ക്ലാസുകളും അടക്കം ആയിരത്തോളം പരിപാടികളും റമദാനില്‍ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
തറാവീഹ് നമസ്കാരത്തിനായി ഇമാമുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. റമദാനില്‍ പള്ളികള്‍ തുറക്കുന്ന സമയം ഉടന്‍ പ്രഖ്യാപിച്ചേക്കും.