Wednesday, January 26, 2022
HomeGulfപുതിയ ശൂറ കൗണ്‍സില്‍ സെക്രട്ടറി ജനറലിനെ നിയമിച്ച് ഖത്തർ അമീർ

പുതിയ ശൂറ കൗണ്‍സില്‍ സെക്രട്ടറി ജനറലിനെ നിയമിച്ച് ഖത്തർ അമീർ

ദോഹ: പുതിയ ശൂറ കൗണ്‍സില്‍ സെക്രട്ടറി ജനറലിനെ നിയമിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. അഹമ്മദ് നാസര്‍ ഇബ്രാഹിം അല്‍ ഫദാലയെയാണ് ശൂറ കൗണ്‍സില്‍ സെക്രട്ടറി ജനറലായി നിയമിച്ചിരിക്കുന്നത്. ഫഹദ് ബിന്‍ മുബാറക് അല്‍ ഖായീറിന് പകരമായാണ് പുതിയ നിയമനം. ഖത്തറിലെ 30 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 229 സ്ഥാനാര്‍ഥികളില്‍ 26 വനിതകള്‍ വനിതകൾ സ്ഥാനാർഥി രംഗത്തുണ്ടായിരുന്നു. വിജയികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. ചരിത്രത്തിലാദ്യമായാണ് ഖത്തറിലെ പരമാധികാര സഭകളിലൊന്നായ ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

 

Most Popular