Monday, December 5, 2022
HomeGulfഅ​മ്യൂ​സ്​​മെന്‍റ്​ പാ​ര്‍​ക്കു​ക​ള്‍​ക്കും കു​ട്ടി​ക​ളു​ടെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും പ്രവർത്തനാനുമതിയുമായി കുവൈത്ത്

അ​മ്യൂ​സ്​​മെന്‍റ്​ പാ​ര്‍​ക്കു​ക​ള്‍​ക്കും കു​ട്ടി​ക​ളു​ടെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും പ്രവർത്തനാനുമതിയുമായി കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: അ​മ്യൂ​സ്​​മെന്‍റ്​ പാ​ര്‍​ക്കു​ക​ള്‍​ക്കും കു​ട്ടി​ക​ളു​ടെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും പ്രവർത്തനാനുമതിയുമായി കുവൈത്ത്. അടുത്ത മാസം മുതലാണ് അനുമതി നൽകുക. ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും​മു​മ്ബ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രോ​ഗ്യ സു​ര​ക്ഷ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തും. പ്ര​വ​ര്‍​ത്ത​ന ശേ​ഷി​യു​ടെ 50 ശ​ത​മാ​നം മാ​ത്ര​മേ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​നു​വ​ദി​ക്കൂ. ഒാ​ണ്‍​ലൈ​ന്‍ അ​പ്പോ​യി​ന്‍​മെന്‍റി​ലൂ​ടെ പ്ര​വേ​ശ​നം നിയന്ത്രിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
രാ​ജ്യ​ത്ത്​ കോ​വി​ഡ്​ വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന​ത്​ ത​ട​യാ​ന്‍ ക​ഴി​ഞ്ഞ​തി​െന്‍റ​യും വാ​ക്​​സി​നേ​ഷ​ന്‍ വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​തി​െന്‍റ​യും ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ കു​വൈ​ത്ത്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കു​റ​ച്ച്‌​ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ ഒ​രു പ​ടി​കൂ​ടി അ​ടു​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. അ​ട​ച്ചി​ട്ട ജീ​വി​തം കു​ട്ടി​ക​ള്‍​ക്ക്​ ക​ന​ത്ത മാ​ന​സി​ക​സ​മ്മ​ര്‍​ദം ഏ​ല്‍​പി​ച്ച​താ​യാ​ണ്​ വി​ല​യി​രു​ത്ത​ല്‍. വി​നോ​ദ വ്യ​വ​സാ​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തോ​ടെ അ​തി​നു​ കൂ​ടി​യാ​ണ്​ അ​യ​വു​വ​രു​ന്ന​ത്.

Most Popular