ദോഹ: ഖത്തറിൽ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് തലക്കുളത്തൂര്‍ പടിഞ്ഞാറയില്‍ മമ്മദിന്റെ മകന് ഷൗക്കത്ത് (38) ആണ് മരിച്ചത്.
സൈലിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യാഷറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ – റാനിയ. മകന് – മുഹമ്മദ്. മാതാവ് – ഹവ്വ. സഹോദരങ്ങള്‍ – ലത്തീഫ്, നാസര്‍, യൂസുഫ്, താഹിര്‍, ഷരീഫ്.