കുവൈത്ത് സിറ്റി: കുവൈത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സമീപത്തു നിന്ന് ഒഴിഞ്ഞ ഒരു പേഴ്സും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സാല്‍ഹിയ ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ പേഴ്സില്‍ പണമോ എന്തെങ്കിലും തിരിച്ചറിയല്‍ രേഖകളോ ഇല്ലെന്നും സമീപത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ലോക് ചെയ്ത അവസ്ഥയിലുമാണെന്നും അധികൃതര്‍ പറഞ്ഞു. മരണ കാരണം ഉള്‍പെടെ കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി